ഒരു കുപ്പിക്ക് 2000 രൂപ; പെരുമ്പാവൂരിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ഒരു കുപ്പിക്ക് 2000 രൂപ, ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ  Asianet News Malayalam

പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. അസം നൗഗാവ് സ്വദേശിയായ ത്വരീബുൾ ഇസ്‌ലാമിനെയാണ് (29) കുറുപ്പുംപടി പൊലീസും പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. പുല്ലുവഴി മനക്കപ്പടി ഭാഗത്തുനിന്നാണ് ഇയാൾ പിടിയിലായത്.

ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ചെറിയ കുപ്പികളിലാക്കിയായിരുന്നു ഇയാളുടെ ലഹരിവില്പന. ഒരു കുപ്പി ഹെറോയിന് 2000 രൂപ വീതമാണ് ഇയാൾ ഈടാക്കിയിരുന്നത്. അസാമിൽ നിന്ന് എത്തിക്കുന്ന ഹെറോയിൻ പ്രദേശത്ത് വിതരണം ചെയ്തുവരികയായിരുന്നുവെന്ന് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.