ശബരിമലയിൽ അരവണ പ്രസാദ വിതരണത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. പുതിയ തീരുമാനപ്രകാരം ഒരു തീർഥാടകന് ഒരു ടിൻ അരവണ മാത്രമേ നൽകുന്നുള്ളൂ. ഇതോടെ ആവശ്യത്തിന് പ്രസാദം വാങ്ങാൻ കഴിയാതെ ഭക്തർ പ്രതിസന്ധിയിലായി.
മണിക്കൂറുകളോളം ക്യൂ നിന്ന് ദർശനം പൂർത്തിയാക്കി പ്രസാദം വാങ്ങാൻ എത്തുന്ന ഭക്തർക്ക് പുതിയ നിയന്ത്രണം വലിയ തിരിച്ചടിയായി. ആവശ്യത്തിന് പ്രസാദം ലഭിക്കാത്തതിനെ തുടർന്ന് സന്നിധാനത്ത് തീർഥാടകർ വലിയ രീതിയിൽ പ്രതിഷേധിച്ചു. ജില്ലയിലെ പ്രധാന വാർത്തകൾക്കും ശബരിമല വിശേഷങ്ങൾക്കുമായി പത്തനംതിട്ട വാർത്ത ഡاٹ കോം സന്ദർശിക്കുക.
